മലയാളകവിത



















              






വാണിഭം വിളമ്പിയ പത്രത്താളുകൾ                                                            
വാതായനത്തിൽ പെരുകുന്നു.
ഐസ്ക്രീം കൊതികൊണ്ട പലരും
കുളിരിൽ മതിമറന്നു മധുവിൽ മലകയറി.                                            
ക്രീമിൽ പല വർണ്ണങ്ങൾ മാറി പടർന്നു
ചില വർണ്ണങ്ങൾ തെന്നിത്തെളിഞ്ഞു.


ഗതിമുട്ടി തുടികൊണ്ടവരാരോ സാമൂഹ്യ-
മാനത്തിൻ ചിതയ്ക്കു തീ കൊളുത്തി
ചിതയിൽ എല്ലാം അടങ്ങുമെന്നത്‌
പഴമപ്പഴക്കം ചിതയിൽ പലതും
മുളയ്ക്കുമെന്നത്‌ പുതുപ്പഴക്കം.


ഈ ചിത പുകയുമ്പോൾ ദുർഗന്ധം
ചന്ദനകട്ടികൾ എത്ര ചേർത്തിട്ടും-
പണപ്പെട്ടികൾ എത്ര കൊട്ടിയിട്ടും
ചിതയിൽ നിന്നുയരും ദുർഗന്ധം തടുക്കാൻ
കൊടി കെട്ടിയ കാറുകൾ ചീറിപ്പറക്കുന്നു.


ഗന്ധം ദുർഗന്ധമെന്ന് വായ്തുറന്ന-
പലരും വായ്‌ പിളർന്നു പൊത്തി-
അർത്ഥ കൂമ്പാരത്തിനു മുന്നിൽ


മലയാളക്കരയുടെ മാനത്തിൻ അടിക്കല്ലിളക്കും
ചാനൽ നാടകങ്ങൾ വിളമ്പുന്നു മാനം വിറ്റ
കഥകൾ പൊടിപ്പും തൊങ്ങലുമാവോളം ചേർത്ത്‌


ചിതയിലെ കൊള്ളികൾ കണ്ണുനീർ പൊഴിച്ചു
മുതല-കണ്ണീരതെന്നറിഞ്ഞില്ലാരും


കാലപ്പഴക്കത്തിൽ കണ്ണീർ തുടച്ചവർ
മൊഴികൾ മറിച്ചുവിറ്റു ചിതലരിച്ച-
മേൽക്കൂരകൾക്ക്‌ ബദൽ ഭവനങ്ങളുയർന്നു.
കൊള്ളികൾ തൻ യോഗം വിലപേശിവിറ്റ
മാംസത്തിന്നിരിയ്ക്കാൻ ശീതീകരിച്ച വാഹനം


തീയണഞ്ഞു പണമഴയിൽ പുകമാത്രം
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു. 
വാണിഭം വിളമ്പിയ പത്രത്താളുകൾ


വാതായനത്തിൽ പെരുകുന്നു.
ഐസ്ക്രീം കൊതികൊണ്ട പലരും                                        
കുളിരിൽ മതിമറന്നു മധുവിൽ മലകയറി.
ക്രീമിൽ പല വർണ്ണങ്ങൾ മാറി പടർന്നു
ചില വർണ്ണങ്ങൾ തെന്നിത്തെളിഞ്ഞു.


ഗതിമുട്ടി തുടികൊണ്ടവരാരോ സാമൂഹ്യ-
മാനത്തിൻ ചിതയ്ക്കു തീ കൊളുത്തി
ചിതയിൽ എല്ലാം അടങ്ങുമെന്നത്‌
പഴമപ്പഴക്കം ചിതയിൽ പലതും
മുളയ്ക്കുമെന്നത്‌ പുതുപ്പഴക്കം.


ഈ ചിത പുകയുമ്പോൾ ദുർഗന്ധം
ചന്ദനകട്ടികൾ എത്ര ചേർത്തിട്ടും-
പണപ്പെട്ടികൾ എത്ര കൊട്ടിയിട്ടും
ചിതയിൽ നിന്നുയരും ദുർഗന്ധം തടുക്കാൻ
കൊടി കെട്ടിയ കാറുകൾ ചീറിപ്പറക്കുന്നു.


ഗന്ധം ദുർഗന്ധമെന്ന് വായ്തുറന്ന-
പലരും വായ്‌ പിളർന്നു പൊത്തി-
അർത്ഥ കൂമ്പാരത്തിനു മുന്നിൽ


മലയാളക്കരയുടെ മാനത്തിൻ അടിക്കല്ലിളക്കും                                      
ചാനൽ നാടകങ്ങൾ വിളമ്പുന്നു മാനം വിറ്റ
കഥകൾ പൊടിപ്പും തൊങ്ങലുമാവോളം ചേർത്ത്‌


ചിതയിലെ കൊള്ളികൾ കണ്ണുനീർ പൊഴിച്ചു
മുതല-കണ്ണീരതെന്നറിഞ്ഞില്ലാരും









പനിനീർപ്പൂവ്‌
ഷാജി അമ്പലത്ത്‌


തൊടിയില്‍






ഒറ്റക്ക്നിന്ന



പനിനീര്‍പൂവ്‌



വയസ്സറിയിച്ചപ്പോഴാണ്‌
ഉമ്മ
സ്വീകരണമുറിയില്‍
കൊണ്ടുചെന്നിരുത്തിയത്‌.
പിന്നിടുള്ള
ദിവസങ്ങളില്‍
പേരും
വയസ്സും ചോദിച്ച്‌
പലരും
വന്നുപോയി
അങ്ങനെയാണ്‌
അവന്‍വന്നത്‌.
വയസ്സും, നാളും
ഉമ്മയോട്‌
സമ്മതവും ചൊദിച്ച്‌
കൂടെ
കൊണ്ടുപോയി.


ഇനി
അവള്‍ക്കെന്നും
മഞ്ഞുകാലമാവുമോ
ഉണരുന്നത്‌
വസന്തത്തിലേക്കായിരിക്കുമോ
ഉമ്മയുടെ
ബേജാറുകള്‍
ഇന്ന്
തുടങ്ങുകയായി.





ഇഷ്ടം
ഉമേഷ് പിലിക്കോട്‌




ചായം തേക്കാത്ത കൈവിരലുകളുടെ
മനോഹാരിത കണ്ടപ്പോഴാണ്‌
നിലാവിനേക്കാള്‍ നേര്‍ത്ത
എന്‍റെ ഹൃദയം നിനക്ക് തന്നത്
എന്നിട്ടും
നഖ മുനകളുടെ മൂര്‍ച്ച പരിശോധിക്കനാണല്ലോ
നീയിഷ്ടപ്പെടത്‌....


.....................................................................






















മറവി
ഉല്ലാസ്‌


മിണ്ടുവാന് മറന്നൊരെന് മോഹമേ
നെഞ്ചകം പിളര്ക്കുന്നതെന്തിനായ്
ഇന്നു നീ പറയാത്ത വാക്കിലെന്
ചിന്തകള് പറക്കുന്നതെന്തിനായ്.

നമ്മളീയൊരു ശൂന്യസന്ധിയില്
ചൊല്ലിടാന് മറന്നൊരാ വാക്കുമായ്
ഉള്ളിലെ മെരുങ്ങുവാന് നിന്നിടാ
കൊള്ളിയാന് കുതിക്കുന്നതെന്തിനായ്.

പൊള്ളവാക്കുരയ്ക്കുന്ന നാളുകള്
തമ്മിലാര്ത്തടിക്കുന്ന കാലമായ്
ഇന്നൊരീ പുതുവര്ഷ ഭംഗിയെ
പങ്കിടാതിരിക്കുന്നതെന്തിനായ്.

ഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്
നിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.





പുതുവർഷാശംസകൾ

ഷാജി


ഇന്നലെയന്ത്യം കുറിച്ച വര്ഷത്തിന്റെ
മുന്നിലായ് നിന്നുവീണ്ടും തിരിഞ്ഞൊന്നു ഞാന്‍
കാണ്മൂ കറുപ്പും വെളുപ്പും പൊലിപ്പിച്ച-
യുണ്മകള്‍ കാലം വരച്ച നേര്‍ക്കാഴ്ചകള്‍
കൊച്ചു കൈവെട്ടം കൊളുത്തുവാന്‍ കൈത്തിരി-
ക്കിറ്റു നെയ് വീഴ്ത്തിത്തെളിപ്പിച്ചയാളുകള്‍ ,
അറ്റുപോകില്ലെന്നു വീണ്‍ വാക്കു ചൊല്ലി, യെന്‍
ഹൃത്തില്‍ പ്രതിഷ്ഠിച്ച സൌഹൃദം , ബിംബങ്ങള്‍
ഒട്ടും നിണം വാര്ന്നു വീഴാതെ മാന്ത്രിക-
സ്പര്‍ശമായ് കുത്തിത്തറപ്പിച്ച മുള്ളുകള്‍ ;
ഒക്കെ ഞാനോമനിച്ചൊട്ടുനേരം ; വെറും
നഷ്ടമായ് പ്പോയില്ലി വര്ഷം ! മഹത്തരം .

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു, നന്മകള്‍
നമ്മളില്‍ ത്തമ്മില്‍ വിതയ്ക്കുന്നു, ഭാവുകം ! 
 







സമയം
മുഖ്താർ ഉദരം പൊയിൽ


വാച്ചില്‍ സൂചിയുടെ ചലനം.
അവളുടെ കൈ
എന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌
ഞാന്‍ പറഞ്ഞു,
നെഞ്ചിടിപ്പിന്റെ താളം.

കൈ വലിച്ച്‌
അവള്‍ ചെവിയോര്‍ത്തു,

അല്ല,
മരണത്തിന്റെ കാലൊച്ച!